കോഴിക്കോട് : നടുവട്ടം സ്വദേശിയായ തയ്യൽ തൊഴിലാളിക്ക് സിയസ്കൊയുടെ കൈത്താങ്ങ് .
തോണിച്ചിറ റോഡിന് സമീപം മൂന്ന് സെൻ്റ് സ്ഥലത്ത് സിയസ്കോ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കുള്ള വീടിന് തറക്കല്ലിട്ടു. അഭയം പദ്ധതിയിലെ ഇരുപത്തിമൂന്നാമത്തെ വീടിനാണ് തറക്കല്ലിട്ടത്.
എം എസ് എസ് സംസ്ഥാന പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
മനുഷ്യനെ തമ്മിൽ അകറ്റുവാനുളള പരീക്ഷണം നടക്കുന്ന ഇക്കാലത്ത് പരസ്പരം ചേർത്ത് പിടിക്കാനുള്ള സാധ്യതയെ കുറിച്ച് പഠനം നടത്തണമെന്ന് നിയാസ് പറഞ്ഞു.
മറ്റുള്ളവരെ ചേർത്ത് പിടിക്കുന്ന മാനവിക മൂല്യം പുതിയ തലമുറക്ക് കൈമാറുന്ന
സിയസ്കൊയുടെ നന്മ വലിയ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ......
ചെങ്ങന്നൂർ: എൽഡിഎഫിന് കേരളത്തിലെ പെന്തകോസ്ത് സഭ പിന്തുണ നൽകിയെന്ന വാർത്ത രാഷ്ട്രീയ പ്രേരിതമാണെന്ന് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ വ്യക്തമാക്കി. കേരളത്തിലെ പെന്തകോസ്ത് നേതൃത്വത്തോട് ചർച്ച ചെയ്യാതെ ഏകപക്ഷീയമായി, രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഒരു സംഘടന സഭയുടെ പൊതു നിലപാട് പ്രഖ്യാപിച്ചതിൽ സഭാ നേതൃത്വം അമർഷം രേഖപ്പെടുത്തി.
നൂറ് വർഷം പിന്നിട്ട കേരളത്തിലെ പെന്തകോസ്ത് സഭകൾ നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയോ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ഒരു സംഘടന നടത്തിയ പ്രസ്താവന സഭാ നേതൃത്വത്തിൻ്റെ അറിവോടെ അല്ല. ......
ചന്ദ്രനിലേക്കുള്ള മനുഷ്യരുടെ യാത്ര പുതിയ ചരിത്രം കുറിച്ച് മുന്നേറുന്നു. ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പുോഗമിക്കുകയാണെന്ന് നാസ വ്യക്തമാക്കുന്നു. ......
ദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ (QOC) 2026 വർഷത്തെ 39-ാമത് ജനറൽ അസംബ്ലി യോഗം ദോഹയിൽ ചേർന്നു.......
ദോഹ: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ബൗദ്ധിക സ്വത്തവകാശ (Intellectual Property) മേഖലയിൽ അഞ്ച് പുതിയ ഇ-സേവനങ്ങൾക്ക് കൂടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) തുടക്കം കുറിച്ചു. ഇതോടെ ഈ വിഭാഗത്തിൽ മന്ത്രാലയം നൽകുന്ന ആകെ ഇ-സേവനങ്ങളുടെ എണ്ണം ഏഴായി ഉയർന്നു. ......
ദോഹ: ഖത്തറിലെ സാംസ്കാരിക-സാഹിത്യ മേഖലയിൽ വേറിട്ടൊരു കാവ്യ സംരംഭത്തിന് തുടക്കമിട്ട് ഒരു കൂട്ടം ഖത്തറി വനിതാ കവികൾ. പരേതയായ പ്രശസ്ത കവയത്രി തലീല ബിൻത് ഗാനിം അൽ-ബിനാലി അൽ-മുഹന്നദിയുടെ (എക്കോ ഓഫ് ഡിപ്രിവേഷൻ) പ്രശസ്തമായ വരികളെ മാതൃകയാക്കി "ഞങ്ങൾ നിന്റെ പുത്രിമാർ" (We are your daughters) എന്ന പേരിൽ പുതിയ ദേശീയ കവിതകൾ രചിച്ചാണ് ഇവർ രാജ്യത്തോടുള്ള സ്നേഹവും കൂറും പ്രഖ്യാപിച്ചത്.രാജ്യം നേരിടുന്ന അസാധാരണ സാഹചര്യങ്ങളിൽ മാതൃഭൂമിക്ക് പിന്തുണ നൽകേണ്ടത് കടമയാണെന്ന ബോധ്യത്തിൽ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. ......
ചെങ്ങന്നൂർ: വിദേശ സംഭാവന നിയന്ത്രണ നിയമം സർക്കാർ പാർലമെൻറിൽ കൊണ്ടുവന്നത് ചട്ടം ലംഘിച്ചും ഭരണഘടന വിരുദ്ധവുമായാണെന്ന് എഐസിസി
ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാൽ പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെണ്മണിയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മത- സമുദായിക, സന്നദ്ധ സംഘടനകൾ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ട വിദേശ സഹായങ്ങൾ കീഴ് വഴക്കങ്ങൾ ലംഘിച്ച് തടയാൻ ശ്രമിച്ചാൽ കോൺഗ്രസ് എന്ത് വില കൊടുത്തും അതിനെ എതിർക്കും. ......